കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.
നൂലില് കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില് കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും
സഹികെട്ടവന്
സമുദ്രാഴങ്ങളിലേക്ക്
തിരിച്ചെറിഞ്ഞവയെ
ആഴിയുടെ
അകം ഞൊറികളില്
വാത്സല്യം കൊണ്ടൊളിപ്പിച്ചു.
കടലിനറിയാം
മുത്തിനെ പ്രസവിക്കാൻ
ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
കവിതയെ പേറുന്ന കവിയെ പോലെ.
സമർപ്പണം:- കവിതയെഴുതിയതു കൊണ്ട് പഴി കേൾക്കേണ്ടി വന്ന ലതീഷിന്
Sunday, November 1, 2009
Saturday, October 17, 2009
അനധികൃത കുടിയേറ്റക്കാരന്

ഫൂൽ ഫുലയ്യായുടെ
അറ്റമെത്താത്ത
ഇടവഴികളിൽ
കെട്ട്യോളുമായി
ഭയത്തിന്റെ
ഒളിച്ചുകളി കളിക്കുന്നത്രെ
രസകരമായിരിക്കും
ജീവിതത്തിനും
ഇരുട്ടിനുമിടക്ക്
അവിചാരിതമായൊരു
കൂട്ടിമുട്ടൽ
തൊട്ട്, പുണർന്ന്, ആഞ്ഞ് പുൽകി
ഒളിച്ചുകളി ഇരുട്ടിന്റെ
ധൈര്യവും പ്രതീക്ഷയുമാണ്
അതാവണം ഉമ്മ പറഞ്ഞു കൊണ്ടേയിരിക്കുന്നത്
നിനക്കൊരു കുഞ്ഞുണ്ടായിരുന്നേൽ
വല്യുമാക്കും കൊച്ചുമോനും
ഒളിച്ചു കളി കളിക്കാമായിരുന്നു.
ജന്മാന്തരങ്ങളെ തൊട്ട്
അവർ കളിക്കുമായിരിക്കും
പെണ്ണിന്റെ മെടഞ്ഞിട്ട
മുടിയഴിക്കുമ്പോലെ
അഴിഞ്ഞഴിഞ്ഞ്
പോവുന്ന വഴികളേ
ആകാശം തുരക്കുന്ന
മലകളേ
ഹൃദയൻ തുരക്കുന്ന
പ്രണയമേ..
(ജീവിത) ഘടികാരത്തിലെഒരു ഹമ്പായിക്കൂടെ നിങ്ങൾക്ക്
അറ്റമെത്താത്ത
ഇടവഴികളിൽ
കെട്ട്യോളുമായി
ഭയത്തിന്റെ
ഒളിച്ചുകളി കളിക്കുന്നത്രെ
രസകരമായിരിക്കും
ജീവിതത്തിനും
ഇരുട്ടിനുമിടക്ക്
അവിചാരിതമായൊരു
കൂട്ടിമുട്ടൽ
തൊട്ട്, പുണർന്ന്, ആഞ്ഞ് പുൽകി
ഒളിച്ചുകളി ഇരുട്ടിന്റെ
ധൈര്യവും പ്രതീക്ഷയുമാണ്
അതാവണം ഉമ്മ പറഞ്ഞു കൊണ്ടേയിരിക്കുന്നത്
നിനക്കൊരു കുഞ്ഞുണ്ടായിരുന്നേൽ
വല്യുമാക്കും കൊച്ചുമോനും
ഒളിച്ചു കളി കളിക്കാമായിരുന്നു.
ജന്മാന്തരങ്ങളെ തൊട്ട്
അവർ കളിക്കുമായിരിക്കും
പെണ്ണിന്റെ മെടഞ്ഞിട്ട
മുടിയഴിക്കുമ്പോലെ
അഴിഞ്ഞഴിഞ്ഞ്
പോവുന്ന വഴികളേ
ആകാശം തുരക്കുന്ന
മലകളേ
ഹൃദയൻ തുരക്കുന്ന
പ്രണയമേ..
(ജീവിത) ഘടികാരത്തിലെഒരു ഹമ്പായിക്കൂടെ നിങ്ങൾക്ക്
പിൻകുറി:-ഒൻപതു വർഷമായി റസാഖ് കാക്ക മണലിലുണ്ട്. അവന്റെ കെട്ട്യോൾ ഇടവഴിയിലും..
Monday, October 5, 2009
എനിക്ക് വയ്യ
ചില പ്രഭാതങ്ങളങ്ങനെയാണ്.
പ്രതീക്ഷയുടെ ഒരു കിരണം പോലുംസ്ഫുരിക്കാതെ…
അവൻ പോയെന്ന്…
ഒരു കൈ തന്നിട്ട് അവൻ പോയെന്ന്.
അവന്റെ കൈകളിൽ ഒരു തണുപ്പരിക്കുന്നുണ്ടെന്ന്
ഞാനറിഞ്ഞില്ലല്ലോ.
മരണത്തിന്റെ പരിധിക്ക്
കുറഞ്ഞ പ്രായം വെക്കാതെ
ദൈവമെന്തിനാണിങ്ങനെ അമർഷങ്ങളെ വാങ്ങിക്കൂട്ടുന്നത്
അവനിനി ഇല്ലെന്ന്.
ശൂന്യതകളിലേക്ക്
വന്നു വീഴുന്ന
നെടുവീർപ്പുകളുടെ
ശാപമെന്തിനാണു
മരണമേ നീ ഇങ്ങനെ
വാങ്ങി നിറക്കുന്നത്.
ഉതിർത്ത
വിരലുകളില്ലാതെ
ബാക്കിയാവുന്ന
അക്ഷരങ്ങൾ
എന്റെ ചങ്കിൽ
തറക്കുന്നു.
കയിൽ നിന്ന് ഒരു തണുപ്പ് നെഞ്ചിലേക്ക്
ആഴ്ന്നിറങ്ങുന്നു.
എനിക്ക് വയ്യ കരയാനുണ്ടാവുമായിരിക്കും.
പ്രതീക്ഷയുടെ ഒരു കിരണം പോലുംസ്ഫുരിക്കാതെ…
അവൻ പോയെന്ന്…
ഒരു കൈ തന്നിട്ട് അവൻ പോയെന്ന്.
അവന്റെ കൈകളിൽ ഒരു തണുപ്പരിക്കുന്നുണ്ടെന്ന്
ഞാനറിഞ്ഞില്ലല്ലോ.
മരണത്തിന്റെ പരിധിക്ക്
കുറഞ്ഞ പ്രായം വെക്കാതെ
ദൈവമെന്തിനാണിങ്ങനെ അമർഷങ്ങളെ വാങ്ങിക്കൂട്ടുന്നത്
അവനിനി ഇല്ലെന്ന്.
ശൂന്യതകളിലേക്ക്
വന്നു വീഴുന്ന
നെടുവീർപ്പുകളുടെ
ശാപമെന്തിനാണു
മരണമേ നീ ഇങ്ങനെ
വാങ്ങി നിറക്കുന്നത്.
ഉതിർത്ത
വിരലുകളില്ലാതെ
ബാക്കിയാവുന്ന
അക്ഷരങ്ങൾ
എന്റെ ചങ്കിൽ
തറക്കുന്നു.
കയിൽ നിന്ന് ഒരു തണുപ്പ് നെഞ്ചിലേക്ക്
ആഴ്ന്നിറങ്ങുന്നു.
എനിക്ക് വയ്യ കരയാനുണ്ടാവുമായിരിക്കും.
Tuesday, September 29, 2009
ഭൂപടം

മട്ടകോണുകളുടെ ഗണിതമറിയാത്ത കലാകാരൻ വരച്ചതു കൊണ്ടാവണം ബിറ്റ് വെച്ച് നേടാനുള്ള എന്റെ (ദു)സ്വാതന്ത്ര്യത്തേയും പറ്റിച്ച് സ്കൂൾ ഉത്തരകടലാസുകളിൽ നിന്ന് ഭൂപടം എന്റെ അഞ്ച് മാർക്ക് മോട്ടിച്ച് കടന്നു കളയുമായിരുന്നു. സ്വാതന്ത്ര്യം നേടുകയെന്നാൽ അതിരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെടലാണോ എന്ന് സൈബീരിയായിൽ നിന്ന് കടലുണ്ടിയിലേക്ക് വിരുന്നു വരാറുള്ള വെള്ള കൊക്ക് ചോദിക്കുമായിരുന്നു. കളഞ്ഞു കിട്ടിയ ഒരു തൂവാലയുണ്ടായിരുന്നു കയ്യിൽ. അതിൽ ഋജു രേഖകളിലുള്ള ഭൂപടം തുന്നാൻ കൊടുത്തു ഇന്നലെ..
Tuesday, September 8, 2009
ഹസനേ.. വസന്തമേ..

വിരൽ തുമ്പിൽ
കവിതയുടെ
സംസം ഒളിപ്പിക്കുന്നവനേ
ഹസന്
നിന്റെ വിരലൊന്നു
ഞാൻ നുണഞ്ഞോട്ടെ.
നിന്റെ പ്രണയത്തിന്റെ
ഉറവയിൽ നിന്ന്
ഞാനിത്തിരി
കുടിച്ചോട്ടേ.
സിഗരറ്റ് പുകയെ
ചുരുളായ് തുപ്പുന്ന
ഹസന്
നില്ല്...
കവിതയുടെ
സംസം ഒളിപ്പിക്കുന്നവനേ
ഹസന്
നിന്റെ വിരലൊന്നു
ഞാൻ നുണഞ്ഞോട്ടെ.
നിന്റെ പ്രണയത്തിന്റെ
ഉറവയിൽ നിന്ന്
ഞാനിത്തിരി
കുടിച്ചോട്ടേ.
സിഗരറ്റ് പുകയെ
ചുരുളായ് തുപ്പുന്ന
ഹസന്
നില്ല്...
വിശക്കുന്ന
ചുംബനം നിന്റെ
വളയുന്ന ചുണ്ടിലിട്ടു
ഞാൻ നിന്നെയൊന്ന്
പുക വലിച്ചോട്ടെ.
വലം കൈ ചുരുട്ടി
ഇടനെഞ്ചിൽ നീ
മർദ്ദിക്കുമ്പോൾ
ഹസനേ ചൊല്ല്
ഒരു കവിത ചൊല്ല്
നിന്റെ കവിത
കേട്ടില്ലേൽ
തണുത്തുറഞ്ഞ
എന്റെ കണ്ണുനീർ
ഒഴുകാൻ മറന്നേക്കും.
ഏകാന്തതയുടെ തീരങ്ങളിലേക്ക്
വിട്ടകന്ന് പോകും മുൻപ്
സഫാക്കും മർവ്വാക്കുമിടയിലേക്ക്
നീ ഒന്ന് പോരുന്നോ ഹസന്
അടിമ ഹാജറയുടെ
പാല് വറ്റിയ
മാറിടത്തിൽ നിന്ന്
വാത്സല്യത്തിത്തിന്റെ
പെരുന്നാളുണ്ണാം
നമുക്ക്...
ഉമ്മയുടെ അമ്മിഞ്ഞ
കാലടിച്ച്
വരണ്ട ഭൂവിൽ നിന്ന്
ഉറവ കൊള്ളിച്ച്
ഇസ്മായിൽ
കാലങ്ങളുടെ
ദാഹം ശമിപ്പിക്കുന്നതെങ്ങനെയെന്നും
നോക്കാം നമുക്ക്.
ഹാജറയെ പോലെ
സഫാക്കു മർവ്വാക്കും
ഇടയിൽ ഓടാം
നമുക്ക്..
വറ്റിയ മുലകളിൽ നിന്നും
ഒരു സംസ്കാരം അവൾ
ഓടി പടുത്തെതെങ്ങനെയെന്നും
നമുക്ക് നോക്കാം..
ഹാജറായുടെ പ്രണയത്തിന്റേയും
വിരഹത്തിന്റേയും
ചിന്തകളിൽ
നമുക്ക് അരക്കെട്ടുകളിൽ
കെട്ടിപിടിച്ച്
ഒരു ഹുക്ക പങ്കിട്ടു വലിക്കാം
എന്നിട്ടവളുടെ
വിരലു പതിഞ്ഞ
ഒരു മണൽ തരി
മനസ്സിലിട്ട്
ഏകാന്തതകളിലേക്ക്
പിരിയാം...
ചുംബനം നിന്റെ
വളയുന്ന ചുണ്ടിലിട്ടു
ഞാൻ നിന്നെയൊന്ന്
പുക വലിച്ചോട്ടെ.
വലം കൈ ചുരുട്ടി
ഇടനെഞ്ചിൽ നീ
മർദ്ദിക്കുമ്പോൾ
ഹസനേ ചൊല്ല്
ഒരു കവിത ചൊല്ല്
നിന്റെ കവിത
കേട്ടില്ലേൽ
തണുത്തുറഞ്ഞ
എന്റെ കണ്ണുനീർ
ഒഴുകാൻ മറന്നേക്കും.
ഏകാന്തതയുടെ തീരങ്ങളിലേക്ക്
വിട്ടകന്ന് പോകും മുൻപ്
സഫാക്കും മർവ്വാക്കുമിടയിലേക്ക്
നീ ഒന്ന് പോരുന്നോ ഹസന്
അടിമ ഹാജറയുടെ
പാല് വറ്റിയ
മാറിടത്തിൽ നിന്ന്
വാത്സല്യത്തിത്തിന്റെ
പെരുന്നാളുണ്ണാം
നമുക്ക്...
ഉമ്മയുടെ അമ്മിഞ്ഞ
കാലടിച്ച്
വരണ്ട ഭൂവിൽ നിന്ന്
ഉറവ കൊള്ളിച്ച്
ഇസ്മായിൽ
കാലങ്ങളുടെ
ദാഹം ശമിപ്പിക്കുന്നതെങ്ങനെയെന്നും
നോക്കാം നമുക്ക്.
ഹാജറയെ പോലെ
സഫാക്കു മർവ്വാക്കും
ഇടയിൽ ഓടാം
നമുക്ക്..
വറ്റിയ മുലകളിൽ നിന്നും
ഒരു സംസ്കാരം അവൾ
ഓടി പടുത്തെതെങ്ങനെയെന്നും
നമുക്ക് നോക്കാം..
ഹാജറായുടെ പ്രണയത്തിന്റേയും
വിരഹത്തിന്റേയും
ചിന്തകളിൽ
നമുക്ക് അരക്കെട്ടുകളിൽ
കെട്ടിപിടിച്ച്
ഒരു ഹുക്ക പങ്കിട്ടു വലിക്കാം
എന്നിട്ടവളുടെ
വിരലു പതിഞ്ഞ
ഒരു മണൽ തരി
മനസ്സിലിട്ട്
ഏകാന്തതകളിലേക്ക്
പിരിയാം...
Monday, September 7, 2009
ശ്രീദേവി മുവീസ് ഇത്തിരി സദാചാര വൃത്താന്തങ്ങൾ
വട്ടമുള്ള പീപിങ്ങ് ഹോളിലൂടെ
നരച്ച സൂര്യവെളിച്ചം
ശ്രീദേവി മുവ്വീസിന്റെ
സീറ്റുകൾ ചാടികടന്ന്
സ്ക്രീനിലേക്ക്കുടിയേറുമ്പോഴാണ്
സാരികുത്തിന്പിടിച്ച
ഉമ്മറിന്റെ കൈതട്ടിമാറ്റി
സീമ സ്ക്രീൻ വിട്ടിറങ്ങിയോടിയത്
ഒന്നമാന്തിച്ചാണ്ഉമ്മറും
പിറകെ കൂടിയത്
10 രൂപയുടെ നഷ്ട്മമോർത്ത്
പിന്തുടരാൻ തുടണ്ടിയകാണികൾ
പുറത്തെ വെളിച്ചത്തെ
പേടിച്ച് തിരികെ വന്ന്
ഇരുട്ടിന്റെ ഹിജാബ്കൊണ്ട്
മുഖംമറച്ച് ഉച്ചത്തിൽ കൂവി
പാണ്ടിക്കാട് റോഡിലെ
തിരക്കിനിടയിൽവെച്ചാണ്
സീമയെ ഉമ്മർവീണ്ടും പിടിക്കുന്നത്.
പുച്ഛവും പ്രതിഷേധവും
പുച്ഛവും പ്രതിഷേധവും
മുഖത്തേക്ക്ചർദ്ദിച്ചിട്ട
ആൾകൂട്ടത്റ്റിലൊരുവൻ
സീമയുടെ വയറിന്റെവെളുപ്പിനെ
ശ് .. എന്നുള്ളിലേക്ക്
ആഞ്ഞുവലിച്ചപ്പോഴാണ്
വെള്ളിത്തിരക്കു പുറത്ത്
സ്ക്രിപ്റ്റിന്റെ ഔചിത്യത്തേകുറിച്ച്
ഉമ്മറിന് സംശയംതോന്നിയത്.
സീമക്ക് സ്ക്രീനിനുപുറത്തെ
സദാചാരവുംസംസ്കാരവും
ലജ്ജയായ്വന്നതും
ആൾക്കൂട്ടത്തിലെ
ഏകാന്തതയുടെവിരസപ്പെടലിൽ
ശ്രീദേവീസ് കൊട്ടകയിലിരുന്നൊരാൾ
കോളേജും കുന്നിനും പുറകിലെ
വിജനമാം പൊന്തകാടുകളിലാവുമോ
സീമയെ ഉമ്മറിനു കിട്ടിയതെന്ന്
ഒരു സാധ്യതാ നിരിക്ഷണംപുറത്തു വിട്ടത്.
അതിന്റെ അനന്ത സാധ്യതകളിൽനിന്നാവണം
മൂവിസിലെ ജനങ്ങൾവാനിഷ് ചെയ്യപ്പെട്ടത്.
അപ്പോൾ തെളിമയില്ലാത്ത
ചിത്രമായ്സ്ക്രീനിൽ
ഉമ്മാച്ചുമായനെ
ഒരുകറുത്ത ചുമ്പനം കൊണ്ട്പൊതിഞ്ഞു.
Friday, September 4, 2009
പകൽ കിനാവൻ

ബ്രസീലിലൊരു
ഇരട്ട പൌരത്വം
റോബീഞോയുടെ
പാസ്സിൽ നിന്നൊരു ഗോൾ
ആറുപന്തിലുംസിക്സർ
സചിനോടൊപ്പംഒരു
റെക്കോർഡ് കൂട്ട് കെട്ട്
ജൈസാടെ ഇക്ക പിടിച്ചന്റെ
പ്രണയ കുറിമാനം
അവളുടെവാപ്പായുടെ
കൈപിടിച്ചൊരു നിക്കാഹ്
ഓസ്കാറിന്റെ വേദിയിൽ
സമീറാ മാക്ബെൽഫിൽ
നിന്നൊരു ഷേക് ഹാന്റ്
നോബേൽ പ്രസിനൊപ്പം
Elfide jelnek ൽ നിന്ന്
കവിളിലൊരുമ്മ
ചോരപുരളാത്തൊരു
വിപ്ലവം, അട്ടിമറി
ഗരീബിയുടെഭരണം
വാലസും പ്ലാത്തും ഇടപള്ളിയും
മൂന്നുകഷ്ണം കഫനിൽ എന്റെ തന്നെ മയ്യിത്തും
എന്റെ രാത്രികളിൽ
നിദ്രകെടുത്താൻ
തുടങ്ങിയ തൊട്ട്
ഞാൻ ഉറക്കത്തിൽ
സ്വപ്നം കാണാറില്ല
-----------
സമർപ്പണം പിൻകുറി:- പോസ്റ്റ് ചെയ്യെരുതെന്ന് കരുതിയൊരു കവിതയാണ്.
ഞാൻ മരിച്ചു പോയെന്ന് സ്വപം കണ്ട അഞ്ജാതനാം സുഹൃത്തിന് സമർപ്പിക്കാൻ വേറൊന്നും ഇപ്പൊ കയ്യിലില്ല.
Monday, August 3, 2009
പുഴ, പൂട്ട. കാളാന്തട്ട.രതി, പ്രവാസം

ലേബലു പറിച്ചു കളഞ്ഞ
ഹോർളിക്സ് കുപ്പിയിൽ
ഞാനെന്റെ പുഴയെ
വരുത്തുമായിരുന്നു.
വയറിൽ കറുത്ത
പൊട്ടിട്ട ഒരു പൂട്ടയേയും
കൂട്ടുമായിരുന്നു പുഴ
വെള്ളം മാറ്റിയെടുത്തിലേൽ
മീൻ ചാവുമെന്ന് ഉമ്മ.
ഒഴുകുന്ന പുഴയിലേക്ക്
തളച്ചിട്ട കിണറിനെ
കലർപ്പിക്കുന്നത്
പാപമെന്ന് ഞാനും
മോന്തി നേരത്ത്
പൂട്ടകൾ മലർന്ന് പെടച്ച് ചാവും
ചത്ത പൂട്ടകൾ നിന്റെ ശ്വാസവും
മുട്ടിക്കുമെന്ന് വല്യുമ്മ.
മൂട്ടിൽ മൂട് ഒട്ടിച്ച്
ഇണ ചേർന്ന് ജാഥപോവുന്ന
കാളാന്തട്ടകളെ
പിരിച്ചിട്ട് രണ്ടാക്കും
ഒന്നാകാൻ
നോക്കുന്ന കോഴികളെ
എറിഞു രണ്ടാക്കും
ഈ പാപം പേറിയാലും
ഈ ശാപം നീ എങ്ങനെ
സഹിക്കുമെന്ന് മൂത്തമ്മ
എന്റെ വഴിയിലെവിടെയോ
പ്രവാസത്തിന്റെ ഒരു വാതിൽ
മണലിൽ പിടിച്ചിട്ട
പൂട്ടയെ പോലെ ശ്വാസം കിട്ടാതെ
പൊള്ളിക്കുന്ന കിടക്കയിൽ
ഏകാനായ് പിടയുന്ന
സ്വപനം എന്റെ
ഉറക്കം മുറിക്കുന്നു
ഈയിടെയായ്
പൂട്ട- ചെറിയ ഒരു പുഴമത്സ്യത്തിന്റെ പ്രാദേശിക പേര്
കാളാന്തട്ട ചുവന്ന ശരീരത്തിൽ കറുത്ത പുള്ളികളുള്ള ഒരു തരം പ്രാണി
Saturday, June 27, 2009
തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.

വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീസിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാണിപ്പോൾ
Monday, June 15, 2009
(ഗീബത്സിയൻ) യാഥാർഥ്യങ്ങളുടെ തേട(ഉട)ലിൽ
ഓടിയൊളിക്കുന്നു.
ഭാവനയുടെ ചിറകുകളിലെ
തൂവലുകൾക്ക് ഭാരമേറിയതാവണം
“എന്റെകഥ” മെനയുവാൻ
മഷിയുറ്റുന്നില്ല.
തിരച്ചിലൊടുവിൽ
ഉറയിലൂറ്റി ഓടയിലെറിഞ്ഞ
എന്റ് കിടാങ്ങളുടെ വിലാപം
കാതിലലക്കും മുൻപ്
ഉടലിലേക്കൂർന്ന്
അഗാധങ്ങളിലെ
അനുഭൂതിയുടെ
കോശത്തിലൊളിക്കണം
അവിടെ നിന്നൊരു
നാഗമാണിക്യത്തെ
കണ്ടെടുക്കണം.
Sunday, June 7, 2009
പ്രാണനേ നിലോഫര്

നിലോഫർ,
നിന്റെ കറുത്ത
കൃഷ്ണമണിയിലെ
മൊസ്ലി പവർ
എന്റെ സിരകളിൽ
തീ പാറ്റിക്കുന്നു.
പിയെത്തോയുടെ
നിതംബവും
അഫ്രോഡെറ്റിന്റെ
മാറിടങ്ങളും
കടം കൊണ്ടവളേ
അറീസിന്റെ
ചുണ്ടുമായി
നിന്നെചുറ്റുന്ന
ഇൻസാറ്റ്കളാകും
ഞാൻ,
നിന്റെ മുടികളിൽ
കടലാസുപുഷ്പം
ചൂടിക്കുന്നത്
മണമടിച്ച് വരുന്ന
വണ്ടുകൾ
എന്റെ പ്രണയത്തിന്റെ
ചുമ്പനങ്ങളെ
പകുത്തെടുക്കാതിരിക്കാനാണ്.
നിലോഫർ
നിന്റെ പ്രണയം
ശലഭത്തിന്റെ
ചിറകിന്റെ സ്പർശനമായി
എന്റെ ഹൃദയത്തിൽ
തലോടുമ്പോൾ
എന്റെ പ്രണയം
വമിപ്പിക്കുന്ന
ആൻഡ്രൊജെനുകൾ
നിന്നെ മുറിവേൽപ്പിക്കുന്നുവെങ്കിൽ
പറയുക
ക്രോണസിനെപ്പോലെ
ഞാൻ എന്റെ ഖഡ്കവും
കടലിലെറിഞേക്കാം
എങ്കിലും
നിലോഫർ
എന്റെ പ്രണയത്തെനീ
മുക്കി കൊല്ലാതിരിക്കുക
ചിത്രം: http://thebeautybrains.com/wp-content/uploads/2007/10/101907-henna-tattoo.jpg
Friday, June 5, 2009
തുടകൾ....*
.....* തുടകൾ മറഞ്ഞിരിക്കുന്നവയുടെ സമീപത്തല്ലായിരുന്നുവെങ്കിൽ ഞാൻ കാൽവണ്ണകളെ പ്രണയിച്ചേനേ. വയർ മറക്കപ്പെടുന്നവയുടെ ഇടക്കല്ലായിരുന്നുവെങ്കിൽ ഞാൻ പിൻ കഴുത്തുകളെ വർണ്ണിച്ചേനേ.

തീട്ടം
മണക്കുന്ന
കടൽക്കരയിൽ
ഉപ്പിട്ട മാന്തളിനൊപ്പം
സൺബാത്തിന്
ഉണങ്ങാൻ
കിടക്കുമ്പോഴാവണം
സൌന്ദര്യത്തെ
തെരയാൻ
ആഗ്രഹിച്ചത്
ഞൊണ്ടി പഴ
ചുണ്ടിലും
അമ്പിളിക്കല
നെറ്റിയിലും
ആലില
വയറിലും
ആസ്വദ
തിരക്കിന്റെ
ട്രാഫിക്
ജാമായതിനാലവണം
മുറിക്കാൻ
മറന്ന
നഖത്തിനടിയിലും
ചെവിയിൽ നിന്ന്
തെറിക്കുന്ന
രോമാഗ്രത്തിലും
ഇഞ്ചി കഷ്ണ
കാൽവിരലുകളിലും
സൌന്ദര്യം
തേടാൻ
തുടങ്ങിയത്
മാന്തൾ
മണം
മൂക്കിലടിച്ചപ്പോഴാവണം
രംഭ
തിലോത്തമമാരുടേ
ചുണ്ടിന്റെ
നിറം
മനസ്സിൽ വന്നത്
ലാക്മേയുടെ
ഷോറൂം
സ്വർഗത്തിൽ
തുറന്നിട്ടാല്ലായെങ്കിൽ
താമ്പൂലം
കുപ്പായത്തിൽ
കറ തീർക്കുമല്ലോയെന്ന്
നിരാശപ്പെട്ടത്.
മെതിയടിയിൽ
നിന്ന് മാറിയുട്ടുണ്ടാവില്ലേ
എന്നെ ഹൈ ഹീൽ
ഫെറ്റിഷിസം
ആകുലപ്പെട്ടത്.
കടൽക്കാക്ക
പറന്ന്
പോവുന്നത്
കണ്ടപ്പോഴാവണം
ദൈവത്തിന്റെ
ബ്രഷ് കിട്ടിയിരുന്നെങ്കിൽ
വീനസ് വില്യംസിൽ
മുക്കി
ഷാരപ്പോവക്കിത്തിരി
നിറം പകരമെന്ന്
നിനച്ചത്
മണക്കുന്ന
കടൽക്കരയിൽ
ഉപ്പിട്ട മാന്തളിനൊപ്പം
സൺബാത്തിന്
ഉണങ്ങാൻ
കിടക്കുമ്പോഴാവണം
സൌന്ദര്യത്തെ
തെരയാൻ
ആഗ്രഹിച്ചത്
ഞൊണ്ടി പഴ
ചുണ്ടിലും
അമ്പിളിക്കല
നെറ്റിയിലും
ആലില
വയറിലും
ആസ്വദ
തിരക്കിന്റെ
ട്രാഫിക്
ജാമായതിനാലവണം
മുറിക്കാൻ
മറന്ന
നഖത്തിനടിയിലും
ചെവിയിൽ നിന്ന്
തെറിക്കുന്ന
രോമാഗ്രത്തിലും
ഇഞ്ചി കഷ്ണ
കാൽവിരലുകളിലും
സൌന്ദര്യം
തേടാൻ
തുടങ്ങിയത്
മാന്തൾ
മണം
മൂക്കിലടിച്ചപ്പോഴാവണം
രംഭ
തിലോത്തമമാരുടേ
ചുണ്ടിന്റെ
നിറം
മനസ്സിൽ വന്നത്
ലാക്മേയുടെ
ഷോറൂം
സ്വർഗത്തിൽ
തുറന്നിട്ടാല്ലായെങ്കിൽ
താമ്പൂലം
കുപ്പായത്തിൽ
കറ തീർക്കുമല്ലോയെന്ന്
നിരാശപ്പെട്ടത്.
മെതിയടിയിൽ
നിന്ന് മാറിയുട്ടുണ്ടാവില്ലേ
എന്നെ ഹൈ ഹീൽ
ഫെറ്റിഷിസം
ആകുലപ്പെട്ടത്.
കടൽക്കാക്ക
പറന്ന്
പോവുന്നത്
കണ്ടപ്പോഴാവണം
ദൈവത്തിന്റെ
ബ്രഷ് കിട്ടിയിരുന്നെങ്കിൽ
വീനസ് വില്യംസിൽ
മുക്കി
ഷാരപ്പോവക്കിത്തിരി
നിറം പകരമെന്ന്
നിനച്ചത്
Tuesday, June 2, 2009
അലിഫായിരം

അലിഫിൽ
നിന്ന്
തുടങ്ങണമെന്നും
അലിഫായീരമെന്നും
ബോധിപ്പിക്കുന്നവനെ
നിന്റെ സ്നേഹം
അഗാധതയുടെ
ഓരത്ത്
മേയുന്ന
ആടിൻ കുഞ്ഞിന്റെ
കഴുത്തിലെ
കയറെന്ന പോൽ
എന്നെ നോവിക്കുന്നു.
അപഥ യാത്രയിലേക്ക്
വഴുതുമ്പോൾ
നേർവഴി തെള്യിക്കുന്ന
അല്ലാഹ്
നിന്റെ കാരുണ്യം
എന്റെ സിരകളിൽ
മത്തു പിടിപ്പിക്കുന്നു
ഉന്മത്തന്റെ
ജല്പനങ്ങളെ
നീ
അലിവിന്റെ
മഴകൊണ്ട്
മായ്ചുകളയുക
നീ വെളിപ്പെട്ട
സീനാകുന്നിന്റെ
മുകളിൽ
ഞാൻ
സുജൂദിൽ
വീഴുമ്പോൾ
എന്റെ മുതുകിലെ
പാപത്തിന്റെ
ഭാരങ്ങൾ
നീക്കിതരിക
മൂന്നക്ഷരങ്ങളുടെ
സ്മരണകളാൽ
എന്റെ ഉള്ളം നിറക്കുക
പിടലി ഞെരമ്പോളം
അടുക്കുമ്പോൾ
ഒന്നു ആഞ്ഞു പുണർന്നേക്കുക
എന്റെ സ്വർഗം
തന്നേക്കുക
Sunday, May 24, 2009
വെണ്ണിലാ കബഡിക്കൂട്ടം

വിഷാദ സർപ്പം
ഉപ്പൂറ്റിയിലേക്ക്
ഊറ്റിയ
വിഷത്തിന്റെ
തണുപ്പ്
ശിരസ്സിലേക്ക്
അരിച്ചെത്തുമുൻപെ
സുബ്രമണ്യപുരത്തെ
കൊട്ടകയിലിരുന്ന്
കബഡിക്കൂട്ടത്തെ
കാണണം
ദുർമരണത്തെ
പ്രണയിച്ചവർക്ക്
മോക്ഷമില്ലെങ്കിൽ
ഹെപ്ടോൺ സ്റ്റേക്കിലെ
യക്ഷിപാലയിൽ നിന്നൊരാത്മാവിനെ
കൂടെ കൂട്ടണം
നാവിലെ വാക്കുകളുടെ
കെട്ടഴിപ്പിക്കണം
വാക്കുകളുടെ
വറുതി തീർക്കണം
ആത്മാവിനെന്റെ
നാവുനൽകണം
അവളുടെ
വാക്കുകൾ
ചുണ്ടിൽ നിറക്കണം
എന്നിട്ട്
മുല്ലൈതൈവീവിലേയും
കിള്ളിനോച്ചിലെയിലേയും
ബോബിനെ
ഗർഭം ധർച്ച്
സ്ഫോടനത്തെ
പ്രസവിക്കുന്ന
സ്വാതന്ത്ര്യ പറവകളെ
കാണണം
മരണ സ്വാതന്ത്രത്തിന്റെ
വരികൾ
പാടിക്കണം
ഉപ്പൂറ്റിയിലേക്ക്
ഊറ്റിയ
വിഷത്തിന്റെ
തണുപ്പ്
ശിരസ്സിലേക്ക്
അരിച്ചെത്തുമുൻപെ
സുബ്രമണ്യപുരത്തെ
കൊട്ടകയിലിരുന്ന്
കബഡിക്കൂട്ടത്തെ
കാണണം
ദുർമരണത്തെ
പ്രണയിച്ചവർക്ക്
മോക്ഷമില്ലെങ്കിൽ
ഹെപ്ടോൺ സ്റ്റേക്കിലെ
യക്ഷിപാലയിൽ നിന്നൊരാത്മാവിനെ
കൂടെ കൂട്ടണം
നാവിലെ വാക്കുകളുടെ
കെട്ടഴിപ്പിക്കണം
വാക്കുകളുടെ
വറുതി തീർക്കണം
ആത്മാവിനെന്റെ
നാവുനൽകണം
അവളുടെ
വാക്കുകൾ
ചുണ്ടിൽ നിറക്കണം
എന്നിട്ട്
മുല്ലൈതൈവീവിലേയും
കിള്ളിനോച്ചിലെയിലേയും
ബോബിനെ
ഗർഭം ധർച്ച്
സ്ഫോടനത്തെ
പ്രസവിക്കുന്ന
സ്വാതന്ത്ര്യ പറവകളെ
കാണണം
മരണ സ്വാതന്ത്രത്തിന്റെ
വരികൾ
പാടിക്കണം
Saturday, May 23, 2009
നൊസ്റ്റാൾജിയ എഴുത്ത് – അമാവാസി സ്റ്റൈൽ.

പൊതിർന്ന
പൊതിയിലെ
എണ്ണയുടെ
പാവം
പിടിച്ച
മണമാണെങ്കിലും
അച്ചനിട്ടൊരു
തെറിവിളിക്കണം.
ക്രൂരനാക്കി
ക്രൂശിക്കാനൊരു
കഥ ചമക്കണം
പുളിവാറലിന്റെ
തിണർത്ത
പാടും
ചുവന്നു
തുറിച്ച
ഭീതിപ്പെടുത്തുന്ന
കണ്ണുകളുമാണെങ്കിലും
ഓർമയിലെ
അമ്മയുടെ
കാരുണ്യത്തെ
വാഴ്ത്താൻ
വരികൾ
കുറിക്കണം
കണ്ണീർ നനഞ്ഞ
ചുമ്പനകളുടെ
കഥമെനയണം
എന്നിട്ട്
അച്ചൻ
ലോഹ്യക്കാരിയെ
രണ്ടാം കെട്ട്
കെട്ടിയതു കൊണ്ട്
അമ്മ
പെഴച്ചു
തേവിടിശ്ശിയായെന്ന്
കവിതകളെഴുതണം
എന്റെ പേരും
അച്ചടിക്കപ്പെടണം.
Sunday, May 10, 2009
എനിക്കൊരു കള്ളനാവണം.

കള്ളനാവണം
ജയലളിതയുടെ
അരമന കുത്തിതുറന്ന്
ഒരു ജോഡി
പാദരക്ഷകൾ
മോഷ്ടിച്ചെടുക്കണം
ചോർ ബസാറിൽ
മാലാഖ
കുഞ്ഞുങ്ങളുടെ
ചെരുപ്പുമായത്
മാറ്റി വാങ്ങണം
എന്നിട്ട്
ടെഹടാനിലെ
തെരുവോരങ്ങളിൽ
ചെന്ന്
സ്വർഗത്തിലെ
കിടാങ്ങളെ
കണ്ടെത്തണം
അലിയുടെ
മുറിഞ്ഞ
കാലിൽ
ഉമ്മവെച്ച്
സഹറയുടെ
പാദത്തിൽ
ഷൂ അണിയിക്കണം
വിജയ് മല്യയുടെ
ലോക്കറിൽ
നിന്നെനിക്ക്
ഗാന്ധിയുടെ
കണ്ണട
മോട്ടിച്ച്
അതിലൂടെ
ഒരു ദിവമെങ്കിലും
എനിക്ക്
ലോകത്തെ
കാണണം
ചിത്രം:---
http://www.selectspecs.com/blog/wp-content/uploads/2009/03/gandhi-glasses.jpg
Saturday, May 9, 2009
ഷെഹരിയാർ സ്പീക്കിംഗ്

ആയിരത്തൊന്നു
ഉദയങ്ങളിലും
കഥകളാണ്
ഷെഹറസാദിന്റെ
ശിരസ്സിന്റെ
ആയുസ്സേറ്റിയ
ദൈവമെന്ന്
പാടിപറയുന്ന
പാണൻ കവികളെ
നിങ്ങളെൻ
പ്രണയത്തെ
നിരാകരിക്കുകയും
രതി മോഹങ്ങളേ
നിസ്സാരമാക്കുകയും
ചരിത്രത്തെ
വഴി തെറ്റിക്കുകയും
ചെയ്യുന്നു.
അടഞു
കിടക്കുന്ന
അന്ത:പുര
വാതിലിനപ്പുറം
പിറുപിറുക്കപ്പെട്ട
കഥകൾക്കുമപ്പുറം
പുളയുന്ന
ശരീരങ്ങളടെ
ശീൽക്കാരങ്ങളുടെ
കേൾവിക്ക്
നിങ്ങൾ
ഇന്ദ്രിയ
വാതിലുകൾ
കൊട്ടിയടക്കരുത്.
ആയിരൊത്തൊന്ന്
രാവുകൾക്കുള്ളിൽ
ഷെഹറാസാദിന്റെ
നിറഞൊഴിഞ
വയറുകളുടേയും
പിറന്നകിടാങ്ങളുടേയും
സാക്ഷ്യങ്ങളെണ്ണാതെ
കഥകളുടെ
എണ്ണമെടുക്കുന്നവരേ
നിയെന്റെ
പ്രണയത്തിന്റെ
കഥകളെ
മായ്ചുകളയുകയാണ്.
കവിതയുടേയും
കഥകുളുടേയും
ചതഞ്ഞ
പാദങ്ങളിലല്ല
പ്രണയത്തിന്റെ
വിടർന്ന
ചിറകിലാണ്
ജീവിതം
ചലിക്കുന്നതും
ഓടുന്നതും..
ഉദയങ്ങളിലും
കഥകളാണ്
ഷെഹറസാദിന്റെ
ശിരസ്സിന്റെ
ആയുസ്സേറ്റിയ
ദൈവമെന്ന്
പാടിപറയുന്ന
പാണൻ കവികളെ
നിങ്ങളെൻ
പ്രണയത്തെ
നിരാകരിക്കുകയും
രതി മോഹങ്ങളേ
നിസ്സാരമാക്കുകയും
ചരിത്രത്തെ
വഴി തെറ്റിക്കുകയും
ചെയ്യുന്നു.
അടഞു
കിടക്കുന്ന
അന്ത:പുര
വാതിലിനപ്പുറം
പിറുപിറുക്കപ്പെട്ട
കഥകൾക്കുമപ്പുറം
പുളയുന്ന
ശരീരങ്ങളടെ
ശീൽക്കാരങ്ങളുടെ
കേൾവിക്ക്
നിങ്ങൾ
ഇന്ദ്രിയ
വാതിലുകൾ
കൊട്ടിയടക്കരുത്.
ആയിരൊത്തൊന്ന്
രാവുകൾക്കുള്ളിൽ
ഷെഹറാസാദിന്റെ
നിറഞൊഴിഞ
വയറുകളുടേയും
പിറന്നകിടാങ്ങളുടേയും
സാക്ഷ്യങ്ങളെണ്ണാതെ
കഥകളുടെ
എണ്ണമെടുക്കുന്നവരേ
നിയെന്റെ
പ്രണയത്തിന്റെ
കഥകളെ
മായ്ചുകളയുകയാണ്.
കവിതയുടേയും
കഥകുളുടേയും
ചതഞ്ഞ
പാദങ്ങളിലല്ല
പ്രണയത്തിന്റെ
വിടർന്ന
ചിറകിലാണ്
ജീവിതം
ചലിക്കുന്നതും
ഓടുന്നതും..
Sunday, May 3, 2009
ബാധ

ഷീലയുടെ
പൊക്കിളിൽ
നിന്ന്
നയൻതാരയുടേ
മാറിടത്തേക്ക്
അധിനിവേശം
നടത്തിയ
സാമ്രാജ്യത്തമേ
നീ
മേദസ്സു
നിറഞ
എന്റെ
മാദക
അഭിനിവേശങ്ങളേ
നിന്റെ
സ്ഥൂല
ശരീരം കൊണ്ട്
പുണർന്ന് ശമിപ്പിക്കുക
എന്റെ സായഹ്നങ്ങളിൽ
അയഞ ടി-ഷർട്ടും
മുറുകിയ
ജീൻസുമിട്ട്
നീ എന്നെ
പബ്ബുകളിലേക്കാ-
നയിക്കുക
എന്റെ
അന്തിക്കള്ളിന്റെ
കുപ്പിയിൽ
ബീറും വോഡ്കയും
നിറയ്കുക
എന്റെ
ദ്രുതതാള
നടനങ്ങളെ
നിന്റെ waltz
കൊണ്ട്
അരക്കെട്ടിലേക്കൊതുക്കുക
എങ്കിലും
മുഗൾ ദർബാറിൽ
നൌബത്ഖാനയിൽ
ഹുക്കയുടെ
പുകപടർത്തിനൊപ്പം
ഖുരാനക്കും
കഥകിനും
താളമാവാൻ
മടങ്ങുമ്പോൾ
വന്നേക്കരുത്
അന്നേരത്ത്
നീ കാൽവരിക്കുന്നേറി
സ്വയം ക്രൂശിക്കപ്പെട്ടു കൊൾക
ഫോട്ടോ :---http://www.geocities.com/tokyo/shrine/4287/kathak1.jpg
പൊക്കിളിൽ
നിന്ന്
നയൻതാരയുടേ
മാറിടത്തേക്ക്
അധിനിവേശം
നടത്തിയ
സാമ്രാജ്യത്തമേ
നീ
മേദസ്സു
നിറഞ
എന്റെ
മാദക
അഭിനിവേശങ്ങളേ
നിന്റെ
സ്ഥൂല
ശരീരം കൊണ്ട്
പുണർന്ന് ശമിപ്പിക്കുക
എന്റെ സായഹ്നങ്ങളിൽ
അയഞ ടി-ഷർട്ടും
മുറുകിയ
ജീൻസുമിട്ട്
നീ എന്നെ
പബ്ബുകളിലേക്കാ-
നയിക്കുക
എന്റെ
അന്തിക്കള്ളിന്റെ
കുപ്പിയിൽ
ബീറും വോഡ്കയും
നിറയ്കുക
എന്റെ
ദ്രുതതാള
നടനങ്ങളെ
നിന്റെ waltz
കൊണ്ട്
അരക്കെട്ടിലേക്കൊതുക്കുക
എങ്കിലും
മുഗൾ ദർബാറിൽ
നൌബത്ഖാനയിൽ
ഹുക്കയുടെ
പുകപടർത്തിനൊപ്പം
ഖുരാനക്കും
കഥകിനും
താളമാവാൻ
മടങ്ങുമ്പോൾ
വന്നേക്കരുത്
അന്നേരത്ത്
നീ കാൽവരിക്കുന്നേറി
സ്വയം ക്രൂശിക്കപ്പെട്ടു കൊൾക
ഫോട്ടോ :---http://www.geocities.com/tokyo/shrine/4287/kathak1.jpg
പെഴച്ചു പോവുന്നത്

കൊത്തംകല്ല് കളിക്കുമ്പോ
കുന്തിച്ചിരിക്കുന്ന
കാലുകൾക്കിടയിലൊരു
ചുവന്ന പൊട്ട്.
റെയിൽ വെ
സ്റ്റേഷനിന്റെ
കോണിൽ
ഒരു കുഞ്ഞ്
ഉറുഞ്ചിയെടുക്കുന്ന
മുലയുടെ
വെളുത്ത മസൃണത.
പാടത്ത്
കുനിഞു
കളപറിക്കുന്ന
കറുത്ത ശരീരത്തിൽ
ഉപ്പു കുറുക്കുന്ന
വേർപ്പുചാലിന്റെ
നനവ്.
ഇരുട്ടവുമ്പോ
നേർത്തു
വരുന്ന
അലിയും
ജഗജീത്തും
പങ്കജും
സ്വർഗ്ഗത്തിന്റെ
മോഹം കൊണ്ടും
ഖബറിന്റെ
ഭീതികൊണ്ടും
വഴിനേരെയാക്കാൻ
നോക്കിയ ദൈവമേ.
തിളച്ചു മറിയുന്ന
രേതസ്സ്
വൃക്ഷണത്തിലും
മെലാനിനും
മാംസവും
പെൺശരീരത്തിനും
ഗാലിബിന്റെ
പേനക്ക്
വാക്കുകളും
ഗസലുകൾക്ക്
അൽഫാസും
കൊടുത്തത്
ചതിയായിപ്പൊയിവൻ ചതിയായിപ്പോയി
പടം :---http://www.wishtank.org/img/2008/licsi/lichiban-dress-flowers.jpg
കുന്തിച്ചിരിക്കുന്ന
കാലുകൾക്കിടയിലൊരു
ചുവന്ന പൊട്ട്.
റെയിൽ വെ
സ്റ്റേഷനിന്റെ
കോണിൽ
ഒരു കുഞ്ഞ്
ഉറുഞ്ചിയെടുക്കുന്ന
മുലയുടെ
വെളുത്ത മസൃണത.
പാടത്ത്
കുനിഞു
കളപറിക്കുന്ന
കറുത്ത ശരീരത്തിൽ
ഉപ്പു കുറുക്കുന്ന
വേർപ്പുചാലിന്റെ
നനവ്.
ഇരുട്ടവുമ്പോ
നേർത്തു
വരുന്ന
അലിയും
ജഗജീത്തും
പങ്കജും
സ്വർഗ്ഗത്തിന്റെ
മോഹം കൊണ്ടും
ഖബറിന്റെ
ഭീതികൊണ്ടും
വഴിനേരെയാക്കാൻ
നോക്കിയ ദൈവമേ.
തിളച്ചു മറിയുന്ന
രേതസ്സ്
വൃക്ഷണത്തിലും
മെലാനിനും
മാംസവും
പെൺശരീരത്തിനും
ഗാലിബിന്റെ
പേനക്ക്
വാക്കുകളും
ഗസലുകൾക്ക്
അൽഫാസും
കൊടുത്തത്
ചതിയായിപ്പൊയിവൻ ചതിയായിപ്പോയി
പടം :---http://www.wishtank.org/img/2008/licsi/lichiban-dress-flowers.jpg
Subscribe to:
Posts (Atom)