ബ്രസീലിലൊരു
ഇരട്ട പൌരത്വം
റോബീഞോയുടെ
പാസ്സിൽ നിന്നൊരു ഗോൾ
ആറുപന്തിലുംസിക്സർ
സചിനോടൊപ്പംഒരു
റെക്കോർഡ് കൂട്ട് കെട്ട്
ജൈസാടെ ഇക്ക പിടിച്ചന്റെ
പ്രണയ കുറിമാനം
അവളുടെവാപ്പായുടെ
കൈപിടിച്ചൊരു നിക്കാഹ്
ഓസ്കാറിന്റെ വേദിയിൽ
സമീറാ മാക്ബെൽഫിൽ
നിന്നൊരു ഷേക് ഹാന്റ്
നോബേൽ പ്രസിനൊപ്പം
Elfide jelnek ൽ നിന്ന്
കവിളിലൊരുമ്മ
ചോരപുരളാത്തൊരു
വിപ്ലവം, അട്ടിമറി
ഗരീബിയുടെഭരണം
വാലസും പ്ലാത്തും ഇടപള്ളിയും
മൂന്നുകഷ്ണം കഫനിൽ എന്റെ തന്നെ മയ്യിത്തും
എന്റെ രാത്രികളിൽ
നിദ്രകെടുത്താൻ
തുടങ്ങിയ തൊട്ട്
ഞാൻ ഉറക്കത്തിൽ
സ്വപ്നം കാണാറില്ല
-----------
സമർപ്പണം പിൻകുറി:- പോസ്റ്റ് ചെയ്യെരുതെന്ന് കരുതിയൊരു കവിതയാണ്.
ഞാൻ മരിച്ചു പോയെന്ന് സ്വപം കണ്ട അഞ്ജാതനാം സുഹൃത്തിന് സമർപ്പിക്കാൻ വേറൊന്നും ഇപ്പൊ കയ്യിലില്ല.
ഹോ! തോറ്റു തോറ്റു പോട്ടെ സ്വപ്നമേ നീ.
ReplyDeleteകൊള്ളാം:)
ReplyDeleteഏകദേശം സമാനമായ കൂട്ടുകെട്ടുകൾ സ്വപ്നം കണ്ടു കളഞ്ഞ രാവുകളുടെ ശാപം കൊണ്ടാകാം,ഇപ്പോൾ സ്വപ്നങ്ങളെങ്ങോ കളവുപോയിരിക്കുന്നു.
ReplyDeleteഹൊ ഒരു ഒടുക്കത്തെ കവിത.. തോറ്റ് തോറ്റ്....
ReplyDelete:)
ഇപ്പൊ ബല്യ ബല്യ ആൾക്കാരുമായിട്ടൊക്ക്യാ ഞ്ഞി കൂട്ടു കെട്ട് അല്ലെ?
ReplyDeleteകവിതയെന്നു തോന്നി. അത്രമാത്രം.
:)
ഇത് സ്വപ്നമോ? കവിതയോ?
ReplyDeleteഎന്റെ കൂട്ടുകാരാ പകല്‍കിനാവുകള്‍ തന്നെ രാത്രി സ്വപ്നങ്ങളേക്കാള്‍ മനോഹരം..
ReplyDeleteനന്നായിട്ടുണ്ട്.എന്ത്?എനിക്കറിയില്ല!!!
ReplyDeleteസുന്ദരമായ സ്വപ്നങ്ങള്‍ക്ക് സുന്ദരിമാര്‍ കൂട്ട് വരാതെ വയ്യല്ലൊ.അതുപോലെയാണ് ഓരോന്നിനും ഓരൊ കൂട്ട്. പ്ളസ്സിന് ഒരു മൈനസ്.
ReplyDeleteകൊള്ളാം സ്വപ്നങ്ങൾ
ReplyDelete