
മട്ടകോണുകളുടെ ഗണിതമറിയാത്ത കലാകാരൻ വരച്ചതു കൊണ്ടാവണം ബിറ്റ് വെച്ച് നേടാനുള്ള എന്റെ (ദു)സ്വാതന്ത്ര്യത്തേയും പറ്റിച്ച് സ്കൂൾ ഉത്തരകടലാസുകളിൽ നിന്ന് ഭൂപടം എന്റെ അഞ്ച് മാർക്ക് മോട്ടിച്ച് കടന്നു കളയുമായിരുന്നു. സ്വാതന്ത്ര്യം നേടുകയെന്നാൽ അതിരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെടലാണോ എന്ന് സൈബീരിയായിൽ നിന്ന് കടലുണ്ടിയിലേക്ക് വിരുന്നു വരാറുള്ള വെള്ള കൊക്ക് ചോദിക്കുമായിരുന്നു. കളഞ്ഞു കിട്ടിയ ഒരു തൂവാലയുണ്ടായിരുന്നു കയ്യിൽ. അതിൽ ഋജു രേഖകളിലുള്ള ഭൂപടം തുന്നാൻ കൊടുത്തു ഇന്നലെ..
ഇതില് കുന്ദംകുളം എവിടെ?
ReplyDeleteഞാൻ ഓടീ ;)
പള്ളിക്കുളം ദാ ഇവിടുണ്ട് കാല്‌വിൻ,,
ReplyDeleteവിളികേട്ടു ഞാൻ ഓടി വന്നപ്പോൾ താങ്കൾ ഓടി.
ഭൂപടത്തിന്റെ വരമ്പിലൂടെ ഒരു ബാലൻ
ഒരു പന്തുമായിട്ടലഞ്ഞു നടന്നു തിരികെ വന്നു,,
ഫലസ്ത്വീൻ എന്നൊരു മൈതാനം ഭൂമിയിലില്ലെന്ന്,,