Tuesday, September 8, 2009

ഹസനേ.. വസന്തമേ..


വിരൽ തുമ്പിൽ
കവിതയുടെ
സംസം ഒളിപ്പിക്കുന്നവനേ
ഹസന്‍

നിന്റെ വിരലൊന്നു
ഞാൻ നുണഞ്ഞോട്ടെ.
നിന്റെ പ്രണയത്തിന്റെ
ഉറവയിൽ നിന്ന്
ഞാനിത്തിരി
കുടിച്ചോട്ടേ.

സിഗരറ്റ്‌ പുകയെ
ചുരുളായ്‌ തുപ്പുന്ന
ഹസന്‍
നില്ല്...
വിശക്കുന്ന
ചും‌ബനം നിന്റെ
വളയുന്ന ചുണ്ടിലിട്ടു
ഞാൻ നിന്നെയൊന്ന്
പുക വലിച്ചോട്ടെ.

വലം കൈ ചുരുട്ടി
ഇടനെഞ്ചിൽ നീ
മർദ്ദിക്കുമ്പോൾ
ഹസനേ ചൊല്ല്
ഒരു കവിത ചൊല്ല്
നിന്റെ കവിത
കേട്ടില്ലേൽ
തണുത്തുറഞ്ഞ
എന്റെ കണ്ണുനീർ
ഒഴുകാൻ മറന്നേക്കും.

ഏകാന്തതയുടെ തീരങ്ങളിലേക്ക്‌
വിട്ടകന്ന് പോകും മുൻപ്‌
സഫാക്കും മർവ്വാക്കുമിടയിലേക്ക്‌
നീ ഒന്ന് പോരുന്നോ ഹസന്‍
അടിമ ഹാജറയുടെ
പാല്‌ വറ്റിയ
മാറിടത്തിൽ നിന്ന്
വാത്സല്യത്തിത്തിന്റെ
പെരുന്നാളുണ്ണാം
നമുക്ക്‌...

ഉമ്മയുടെ അമ്മിഞ്ഞ
കാലടിച്ച്‌
വരണ്ട ഭൂവിൽ നിന്ന്
ഉറവ കൊള്ളിച്ച്‌
ഇസ്മായിൽ
കാലങ്ങളുടെ
ദാഹം ശമിപ്പിക്കുന്നതെങ്ങനെയെന്നും
നോക്കാം നമുക്ക്‌.

ഹാജറയെ പോലെ
സഫാക്കു മർവ്വാക്കും
ഇടയിൽ ഓടാം
നമുക്ക്‌..

വറ്റിയ മുലകളിൽ നിന്നും
ഒരു സംസ്കാരം അവൾ
ഓടി പടുത്തെതെങ്ങനെയെന്നും
നമുക്ക്‌ നോക്കാം..

ഹാജറായുടെ പ്രണയത്തിന്റേയും
വിരഹത്തിന്റേയും
ചിന്തകളിൽ
നമുക്ക്‌ അരക്കെട്ടുകളിൽ
കെട്ടിപിടിച്ച്‌
ഒരു ഹുക്ക പങ്കിട്ടു വലിക്കാം
എന്നിട്ടവളുടെ
വിരലു പതിഞ്ഞ
ഒരു മണൽ തരി
മനസ്സിലിട്ട്‌
ഏകാന്തതകളിലേക്ക്‌
പിരിയാം...

10 comments:

  1. ഈ ബ്ലോഗ് ആളെ പേടിപ്പിക്കുന്നു... വിത്യസ്തം

    ReplyDelete
  2. ഏകാന്തതകളിലേക്ക്‌
    പിരിയാം...


    നന്നായി

    ReplyDelete
  3. ഒരു മാതിരി...പുകപ്പൊരയിൽ കയറിയ പോലുണ്ട്.
    പ്രണയപ്പുക കൊണ്ട് കണ്ണെരിയുന്നു.

    ReplyDelete
  4. hasante link thannathinu nandi... i was searching for it ...

    ReplyDelete
  5. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ഫോണില്‍
    ഞാനവന് ഈ കവിത വായിച്ചു കൊടുത്തു, :)

    ReplyDelete
  6. നന്ദി സേറീനാ അവനെ കേൾപിച്ചതിന്

    ReplyDelete
  7. വലം കൈ ചുരുട്ടി
    ഇടനെഞ്ചിൽ നീ
    മർദ്ദിക്കുമ്പോൾ
    ഹസനേ ചൊല്ല്
    ഒരു കവിത ചൊല്ല്
    നിന്റെ കവിത
    കേട്ടില്ലേൽ
    തണുത്തുറഞ്ഞ
    എന്റെ കണ്ണുനീർ
    ഒഴുകാൻ മറന്നേക്കും.

    വളരെ തീക്ഷ്ണം

    ReplyDelete
  8. മനോഹരം.

    ReplyDelete