Saturday, June 27, 2009

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീ‍സിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാ‍ണിപ്പോൾ

7 comments:

  1. തപ്പണ്ട, കിട്ടില്ല,
    അവശേഷിച്ച അടയാളങ്ങള്‍
    പോലും മായ്ച്ചു കൊണ്ടിരിക്കുന്നു.
    തപ്പണ്ട, കിട്ടിയാലും
    കൊണ്ട് നടക്കാനാവില്ല.
    വല്ലാത്ത കവിത.

    ReplyDelete
  2. നന്നായിരിക്കുന്നു..

    ReplyDelete
  3. വിഷയത്തിലെ പുതുമയ്ക്ക് ഒരു പൊന്‍‌തൂവല്‍...

    ReplyDelete
  4. ഹ.. മുറിച്ചെഴുതി കരളു മുറിച്ചെടുതല്ലോ ... നന്നായി

    ReplyDelete
  5. നല്ല കവിത...

    തിരിച്ചറിയുമ്പോള്‍
    തിരിച്ചറിവിന്റെ വേദന.
    തിരിച്ചറിയാതിരുന്നെന്കില്‍
    എന്ന ആത്മഗതവും...

    ReplyDelete
  6. തിരിച്ചറിയാത്ത കാര്‍ഡുകള്‍..

    ReplyDelete
  7. ജീവനുള്ള കവിത. പക്ഷേ, അക്ഷരത്തെറ്റ്‌ കടന്നുകൂടിയോ?

    ReplyDelete