Sunday, November 1, 2009

മുത്തുകൾ

കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.

നൂലില്‍ കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില്‍ കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും

സഹികെട്ടവന്‍
‍സമുദ്രാഴങ്ങളിലേക്ക്‌
തിരിച്ചെറിഞ്ഞവയെ
ആഴിയുടെ
അകം ഞൊറികളില്‍
വാത്സല്യം കൊണ്ടൊളിപ്പിച്ചു.

കടലിനറിയാം
മുത്തിനെ പ്രസവിക്കാൻ
ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
കവിതയെ പേറുന്ന കവിയെ പോലെ.

സമർപ്പണം:- കവിതയെഴുതിയതു കൊണ്ട് പഴി കേൾക്കേണ്ടി വന്ന ലതീഷിന്

2 comments:

  1. ദോഷം പറയരുതല്ലോ കവിത കൊള്ളാം ...ഈ കമെന്റ് എഴുതിയ എനിക്ക് തന്നെ സമര്‍പ്പണം ...ധൈര്യമായി കവിതകള്‍ എഴുതട്ടെന്നു ...അറിവുള്ളവര്‍ ആശംസിക്കുകേം ..വിമര്ശിക്കുകേം...ചെയ്തോട്ടെന്നു ...ഉരച്ചു..ഉരച്ചു ..മൂര്‍ച്ച കൂട്ടി മിനുസപ്പെടുത്തി അങ്ങനെ ...യേത് ......

    ReplyDelete
  2. "കടലിനറിയാം
    മുത്തിനെ പ്രസവിക്കാൻ
    ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
    കവിതയെ പേറുന്ന കവിയെ പോലെ."

    നല്ല വരികൾ.

    ReplyDelete