
ചുണ്ടിലൊരു
ചുടു ചുമ്പനത്തിൽ നിന്ന്,
കവിളുകൾ തൊട്ട് പടർന്നിറങ്ങി
ആതമാവോളം,
ഹൃദയാഴങ്ങളോളം
ആകുലതകളെ നേർപ്പിച്ചെടുത്ത്
അനന്തതയിലേക്ക്.
പകരാൻ മാത്രം
വെട്ടമില്ലെങ്കിലും
നീറി നീറി പുകയുന്നുണ്ട്
പുകക്കുന്നവന്റെ
ഉള്ളിലെ നീറ്റലടക്കി കൊണ്ട്.
അവസാനം ,
കാൽ ചുവട്ടിൽ ഞെരിഞ്ഞമർന്ന്.
സിഗരറ്റെന്നത് സ്ത്രീലിംഗ പദം തന്നെയാണ്.
സിഗരറ്റെന്നത് സ്ത്രീലിംഗ പദം തന്നെയാണ്.
ReplyDeleteസിഗററ്റിനെ സ്ത്രീലിംഗപദമാക്കിയതില്‍ ഒരു കാക്കനോട്ടം ഉണ്ട്. നന്നായി.
പുകക്കുന്നവനെ നീറ്റി നീറ്റി
ReplyDeleteസ്വയം നീറി പുകയാവുമ്പോൾ
ശിഷ്ടചാരത്തിൽ ചർത്തപ്പെടുന്നത്