Sunday, June 16, 2013

പച്ച



ട്രാഫിക്കിൽ ചുവപ്പിനു മുന്നിൽ
പച്ച തെളിയുന്നതും കാത്ത് നിൽക്ക്മ്പോൾ
വെറുതെ കാറുകളെ നോക്കിയിരിക്കാം
സാൻവിച്ച് കയ്യിൽ പിടിച്ച കുതിക്കാൻ
വെമ്പുന്ന മനസ്സിനെ വെറുതെ ചിന്തകളിലിട്ടു
കളിക്കാം
പച്ച ഇപ്പോ തെളിഞേക്കാം.
പച്ചക്ക് കലികാലം എന്ന്
പച്ഛ ബ്ലൌസിലേക്ക്
കുറച്ച നേരം നാട്ടിൽ മേയാൻ പോവാം

ഹൊ പച്ച കത്തുന്നില്ലല്ലോ
വെപ്രാളപ്പെടുമ്പോൾ
എനിക്കും മുൻപേ ജിവിതം
 
കടന്നു പോയവരെ
കുറിച്ചോർക്കാം
അനിശ്ചിതത്ത്വന് മുകളിൽ
ജീവിതം നിശ്ചിതപ്പെടുത്തിയവർ
അക്ഷമയുടെ മുൾ മുനയിൽ
പച്ചക്ക് കാത്തുനിൽക്കാതെ
തൊട്ടപ്പുറത്ത് നിന്നൊരു വണ്ടി
കുതിച്ച് പോവുമ്പോൾ
മറ്റൊരു അനിശ്ചിതത്ത്വം
പ്രഭാത കുളിരിൽ
നമ്മുടെ കാറിലിറങ്ങി
മുൻസീറ്റിലിരിക്കുന്നതായ്
നിരൂപിച്ച്
പാട്ട് കേൾക്കാം
ഇന്നലെ മയങ്ങുമ്പോൾ

എന്തിനിത്ര തിടുക്കമെന്നോർത്ത്
വേഗതയുടേ അപ്പനെ
തേറി വിളിച്ച്
അലസമായി
പച്ച ഉദിക്കുന്നതും
കാത്തു നിൽക്കം

Sunday, June 9, 2013

പ്രാന്ത്




പെണ്ണേ വിശ്വസിക്കണം
എന്റെ ഉള്ളിൽ ഒരു നീല ഞരമ്പുണ്ട്.
അതിൽ ഉന്മാദത്തിന്റെ കണങ്ങൾ
നീന്തുന്നുണ്ട്.
അതിന്റെ നിനക്ക് പ്രാന്തെന്നോ
പ്രണയമെന്നോ വിളിക്കാം.

തൊലിപ്പുറത്ത്
തള്ളി തെറിച്ച് കാണുന്ന
എല്ലിൻ കൂടിനുള്ളിൽ
മിഡിക്കുന്ന ചോരക്കട്ടയുണ്ട്.
അത് അനേകായിരം വട്ടം
നിന്റെ പേർ മസ്റ്റിഷ്കത്തിലേക്ക്
പമ്പു ചെയ്യുന്നുണ്ട്.
അതിന്റെ നിനക്ക് വട്ടെന്നോ
പ്രണയമെന്നോ വിളിക്കാം.

തട്ടം തെന്നിത്തെറിക്കുമ്പോഴൊക്കെ
നിന്റെ പിൻകഴുത്തിലെ
വെളുപ്പിലേക്ക് ഞാൻ
തുറിഛ്ച്ച് നോക്കുന്നുണ്ട്
എന്നിട്ടുമെന്താണ്
പെണ്ണേ നീയെന്നെയൊന്ന്
തിരിഞ് നോക്കാത്തേ...

ചിത്രം http://www.shutterstock.com/pic-1169247/stock-photo-pretty-young-brunette-woman-walking-away-with-red-shawl.html

Tuesday, June 4, 2013

മഴ








വാ വാ...
നരച്ച കാറുടുപ്പിട്ട ആകാശം
ചിന്നം ചിന്നം പെയ്യുമ്പോൾ
നമുക്ക് നനഞ്ഞ വഴികളിലൂടെ
നടക്കാൻ പോവാം

ഉടുപ്പുകളുടെ പുറകിൽ
ചെളിക്കുത്തുകൾ
കൊണ്ട് ചിത്രം
വരക്കാം

വാ..
നമുക്ക് പാറകുഴികളിൽ
വെള്ളം നിറഞ്ഞോയെന്ന് നോക്കാം.
അവയിൽ തവളാ പൊട്ടലുകൾ
വിരിഞ്ഞോയെന്നും
നീന്തി തുടിക്കുന്നുണ്ടോയെന്നും നോക്കാം

വാ...
നമുക്ക് ഉങ്ങുമരത്തിനു കീഴെ പോവാം
ഉങ്ങ് പെയ്യൂന്നോയെന്നും
അവക്കടുത്തെ തെച്ചി തളിർത്തോയെന്നും
നോക്കാം.

വാ വാ
അവിടെ വെച്ച്
നിന്റെ നനഞ മുടി ഞാൻ
കോതിയൊതുക്കി തരാം

എന്നിട്ട്, എന്നിട്ട്
ആരും കാണാതെ
മഴ നനഞ്ഞ
ഒരു ചുംമ്പനം നിന്റെ
ചുണ്ടുകളിലിറ്റിച്ചു തരാം.

പിന്നെ പിന്നെ
നമുക്ക് കെട്ടിപിടിച്ച്
മഴനനയാം
മഴ നൂലുകൾ
നമ്മെ നെയ്യുന്നത് കാണാം


നമുക്ക് ചെളിയിൽ പുതഞ്ഞ് കിടന്ന്
ആകാശത്തേക്ക് മിഴി പായിക്കാം
മെതിച്ചിട്ട പാടത്ത് തവളകൾക്കൊപ്പം
പ്രണയിക്കാം ,
പിന്നെ മണ് തിട്ടക്ക് പുറകിലെ
ചെളിപാടത്ത് കിടരുന്നുണ്ട്  
ചെളി പറ്റിക്കിടക്കുന്ന മാറിൽ നിന്ന്
ചൂട് പങ്കിടാം.

 

ഒടുക്കം ഒടുക്കം
പനി പിടിച്ച്
ഒരു പുതപ്പിനടിയിൽ
ചൂട് തപ്പാം...






ചിത്രം http://24.media.tumblr.com/tumblr_m6049ygyUU1r6bnkwo1_500.jpg