Friday, June 5, 2009

തുടകൾ....*

.....* തുടകൾ മറഞ്ഞിരിക്കുന്നവയുടെ സമീപത്തല്ലായിരുന്നുവെങ്കിൽ ഞാൻ കാൽ‌വണ്ണകളെ പ്രണയിച്ചേനേ. വയർ മറക്കപ്പെടുന്നവയുടെ ഇടക്കല്ലായിരുന്നുവെങ്കിൽ ഞാൻ പിൻ കഴുത്തുകളെ വർണ്ണിച്ചേനേ.




തീട്ടം
മണക്കുന്ന
കടൽക്കരയിൽ
ഉപ്പിട്ട മാന്തളിനൊപ്പം
സൺബാത്തിന്
ഉണങ്ങാൻ
കിടക്കുമ്പോഴാവണം
സൌന്ദര്യത്തെ
തെരയാൻ
ആഗ്രഹിച്ചത്
ഞൊണ്ടി പഴ
ചുണ്ടിലും
അമ്പിളിക്കല
നെറ്റിയിലും
ആലില
വയറിലും
ആസ്വദ
തിരക്കിന്റെ
ട്രാഫിക്
ജാമായതിനാലവണം
മുറിക്കാൻ
മറന്ന
നഖത്തിനടിയിലും
ചെവിയിൽ നിന്ന്
തെറിക്കുന്ന
രോമാഗ്രത്തിലും
ഇഞ്ചി കഷ്ണ
കാൽ‌വിരലുകളിലും
സൌന്ദര്യം
തേടാൻ
തുടങ്ങിയത്
മാന്തൾ
മണം
മൂക്കിലടിച്ചപ്പോഴാവണം
രംഭ
തിലോത്തമമാരുടേ
ചുണ്ടിന്റെ
നിറം
മനസ്സിൽ വന്നത്
ലാക്മേയുടെ
ഷോറൂം
സ്വർഗത്തിൽ
തുറന്നിട്ടാല്ലായെങ്കിൽ
താമ്പൂലം
കുപ്പായത്തിൽ
കറ തീർക്കുമല്ലോയെന്ന്
നിരാശപ്പെട്ടത്.
മെതിയടിയിൽ
നിന്ന് മാറിയുട്ടുണ്ടാവില്ലേ
എന്നെ ഹൈ ഹീൽ
ഫെറ്റിഷിസം
ആകുലപ്പെട്ടത്.
കടൽക്കാക്ക
പറന്ന്
പോവുന്നത്
കണ്ടപ്പോഴാവണം
ദൈവത്തിന്റെ
ബ്രഷ് കിട്ടിയിരുന്നെങ്കിൽ
വീനസ് വില്യംസിൽ
മുക്കി
ഷാരപ്പോവക്കിത്തിരി
നിറം പകരമെന്ന്
നിനച്ചത്

1 comment:

  1. ഒരു സംശയം, താങ്കള്‍ തന്നെയാണോ നീലൊഫര്‍ എന്ന പേരില്‍ കൂട്ടത്തില്‍ ഉള്ളത്? താങ്കളുടെ വെണ്ണിലാ കബടിക്കൂട്ടം എന്ന കവിത കൂട്ടത്തില്‍ നീലോഫര്‍ എന്ന പേരില്‍ കണ്ടു.

    http://www.koottam.com/profiles/blogs/784240:BlogPost:9862265

    ഇതാണ് ലിങ്ക്. വേറെ ഒന്നും കൊണ്ടല്ല, ബ്ലോഗില്‍ മോഷണം ഒരു സ്ഥിരം പതിവായതു കൊണ്ടാണ്.

    ReplyDelete