Tuesday, February 23, 2010

ദൈവമേ.....

ദൈവമേ നീയെത്ര
ഏകാന്തനാ‍ണ്
നിന്റെ വിരസതക്ക് മേൽ
കൊത്തം കല്ല്
കളിക്കാൻ ആരാണു നിനക്ക് കൂട്ട്.

പ്രാവുകളുടെ
തൂവലുകൾ വെട്ടിയും
മയിലുകളുടെ
പീലികൾ ചികിയും
ഒതുക്കി കഴിഞ്ഞാൽ
ബാക്കിയാവുന്ന
പകലുകളിൽ
നീയാരോടാണ്
സൊറപറയുന്നത്.

ഒളിക്കാമറയിലൂടെ
മൊബൈലിലേക്ക്
അറിയാതെ വെളിപ്പെട്ടളേ
നേരിൽ കാണുന്നവന്റെ
മുഖത്തെ ഗൂഢ സ്മിതം
നിന്റെ മുഖത്തും
ഒളിപ്പിക്കുന്നുണ്ടോ?

ഉന്നതങ്ങളിലെ
കസേരകളിൽ
സായാഹ്നങ്ങളിൽ
വന്നിരുന്ന്
വരിക്കാശ്ശേരി മനയിലെ
ജീവിതം പോലെ നീ
ഭൂമിയെ കാണാ‍റുണ്ടോ?
ക്ലൈമാക്സ് അറിയുന്ന
സസ്പെൻസ്
ത്രില്ലർ കാണുന്നവനെപോലെ
ബോറടി തോന്നുന്നുണ്ടോ

ദൈവമേ
നിനക്ക് ജീവിക്കാൻ
ഇവിടെ ചില ജീവിതങ്ങളെയെങ്കിലും
വിധിയുടെ ലക്കി ഡ്രൊയിലിട്ട്
കൊടുക്കാമായിരുന്നില്ലെ

16 comments:

 1. നല്ല ചോദ്യം!

  ഇപ്പഴത്തെ പോക്കു കണ്ടിട്ടു ഇതൊന്നും പടച്ച തമ്പുരാൻ അറിഞ്ഞു ചെയ്യുന്നതാനെന്നു തോന്നുന്നില്ല!

  അദ്ദേഹത്തിനു ബോറടിയല്ല, ഉൾക്കിടിലമാവും ഉണ്ടാവുക!

  ReplyDelete
 2. എന്റെ ന്ദൈവമേ...
  നിന്റെ വിരസതയെ കുറിച്ചും ഞങ്ങൾ വ്യകുലപ്പെട്ട് തുടങ്ങിയിരിക്കുന്നു.
  ഇങ്ങനെ എന്തുമാത്രം നല്ലവരാണ് നിന്റെ അടിമകൾ

  അബു ഇരിങ്ങാട്ടിരി

  ReplyDelete
 3. vilsa, can you send me raju iringal's number to sahina38@yahoo.com, this is sakeena.

  ReplyDelete
 4. Anonymous said...
  vilsa, can you send me raju iringal's number to sahina38@yahoo.com, this is sakeena.
  ii comment entha ivide theere pidikittiyilla,,,, vazhi mari vannathavumo

  ReplyDelete
 5. നല്ല കവിതയ്ക്ക് നന്ദി

  ReplyDelete
 6. പ്രിയ Ranjith chemmad;
  വന്നതിനും വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി

  ReplyDelete
 7. copiyadikkalle moneeee....

  ithe vishyam aarokke paranjathaaanu..

  ee aduthu thanne?

  ReplyDelete
 8. ദൈവമേ നീയെത്ര
  ഏകാന്തനാ‍ണ്

  ee varikal evideyum vaayichittille ee aduthonnum?

  ReplyDelete
 9. അനോണീ ഗൂഗ്ലിൽ സെർച്ചി നോക്കി. കിട്ടിയില്ല. ലിങ്ക് തരാവോ? കോപ്പിയാണേങ്കിൽ ഈ പോസ്റ്റ് നീക്കം ചെയ്യാം

  ReplyDelete
 10. ഏകനായ ദൈവത്തിന്റെ ഏകാന്തതയെ കുറിച്ച്‌ ആരുപറഞ്ഞതായും എവിടേയും വായിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ ഹറാപെറപ്പായി പോവുമോ എന്ന ആദ്യ ചിന്തയെ ഏകന്റെ ഏകാന്തത അസ്ഥാനത്തേക്കെറിയുന്നു.
  ഇതിന് പ്രചോദനമായ കവിത കാണാന്‍ കൊതി. (അങ്ങനെയൊന്നുണ്ടെങ്കില്‍)
  മറ്റൊരു അനോണി :)

  ReplyDelete
 11. ee aduthu vaayichathaanu..

  ippo blog kaanunilla..


  bloodymary ennaayirunnu blog name

  son of dust..ee post neekukayonnum venda..

  pettennu vaayichappol thonippoyathaakum..enkilum njaan kanda kavithayude cheriya oru shade undu ennu parayaathe vayya

  ReplyDelete
 12. ഇതാ അനോണി പറഞ്ഞ കവിത,

  ടു ഓള്‍ഡ്‌ ഫേഷന്ട് ലെറ്റേര്സ് .(two old fashioned letters )
  from bloody mary by "em

  കാറ്റിനു അനുസരിച്ച്
  മേഘങ്ങളില്‍
  ജീവജാലങ്ങളെ
  ചിത്രപ്പണികള്‍ ചെയ്തു
  ഭൂമിയിലേക്ക്
  അഴിച്ചു വിടുമായിരുന്ന
  ഒരു പട്ടം
  കപ്പല്‍ ചേതത്തില്‍
  മുങ്ങി താഴുന്നപോല്‍
  ആകാശത്തിന്റെ അടിത്തട്ടിലേക്ക്
  ഊര്‍ന്നൂര്‍ന്ന് വന്നിറങ്ങി .

  അതിലെ ആകാശ സഞ്ചാരികളായ
  എറുമ്പുകള്‍ കാറ്റിനാല്‍
  ഓമനിക്കപെട്ടു
  ഒരു വശത്തേക്ക് ചാഞ്ഞു പോയ
  അക്ഷരങ്ങളായി
  എനിക്ക് മുന്‍പില്‍ നാണിച്ചു നിന്നു.

  II

  *first old fashioned letter*

  എത്രയും പ്രിയപ്പെട്ട അരുണേ ,

  ഒറ്റയ്കിരുന്നു മടുത്തുവെന്നേ,
  കുപ്പിച്ചില്ലുകളാലും
  കല്ല്‌ കഷ്ണങ്ങളാലും
  ചെളിക്കട്ടകളാലും
  ഞാന്‍ പടുത്ത
  ഈ പ്രപഞ്ചത്തില്‍
  ഒറ്റക്കാണ് എന്നാ തോന്നലില്‍പെട്ട്
  'സ്വയംഭോഗം പോലൊരു ശീലം'
  മറന്നു പോകുന്നു .

  പാതി ഉറക്കത്തില്‍ കണ്ണ് തുറക്കുമ്പോ
  തണുപ്പ് കൊണ്ട് നെറ്റി തലോടി
  തനിച്ചല്ല എന്ന് പറഞ്ഞാല്‍ മതിയാകും
  വിശ്വസിച്ചു ഞാന്‍ ഉറങ്ങിക്കോളും.

  ഓര്‍മ്മകള്‍ കാരണം
  ഏകാന്തതയും
  കൂടെ വരാതാകുംപോഴേക്കും
  നീ വരണം .
  ഇതിനൊരവസാനമുണ്ടാക്കണം .

  II

  *reply*

  ആര് വരാതാകാമ്പോഴാണ് ദൈവമേ
  നിന്റെ മുറിയുടെ ഏകാന്തത
  നിറഞ്ഞു നിന്നിലേക്ക്‌
  തുള്ളി തുള്ളിയായ്
  തുളുമ്പുന്നത്‌?

  അപ്പോഴെല്ലാം
  നിനക്ക് എന്നെപ്പോലെ
  വേദനിക്കുന്നത് വരെ റിമോട്ടില്‍
  വിരലമര്‍ത്തിപ്പിടിച്ചു കൂടെ?,
  കാല്‍ തരിക്കുന്നത് വരെ
  ഒരേ ഇരിപ്പിരുന്നു കൂടെ ?

  നീയെന്താ കരുതുന്നത്
  നിന്റെ നെഞ്ചിലെ നൂറ്റാണ്ടുകളായും
  ഉണങ്ങാത്ത പുണ്ണ്
  ഞാന്‍ തലോടി സുഖപ്പെടുത്തുമെന്നോ?
  അതോ,
  ഈ രഹസ്യ കത്തിനവസാനം
  'എന്ന് നിന്റെ പ്രിയപ്പെട്ടവന്‍' എന്ന്
  എഴുതുമെന്നോ?

  ഇല്ല.

  കഴിയുമെങ്കില്‍
  പറ്റുന്ന ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം .

  അവള്‍ എന്ത് വേണമെങ്കിലും ചെയ്തു തരും!

  ഛര്‍ദ്ദിക്കുമ്പോഴെല്ലാം
  പുറം ഉഴിഞ്ഞു തരും.

  ഇക്കിളിയിടും.

  അലറി വിളിപ്പിക്കും.

  രഹസ്യം പറയാനെന്ന വണ്ണം
  ചെവിയില്‍ ഊതും .
  എന്തിന്
  നിനക്ക്
  മുറി വാടക കൊടുക്കാനില്ലാത്തപ്പോള്‍
  അടിമ ചന്തയില്‍ പോയി
  സ്വയം വില പറയും.

  എന്നാലും
  ഒറ്റക്കാവില്ല എന്നുറപ്പുള്ള തുരുത്തിലൂടെ
  പതുക്കെ പതുക്കെ
  അവള്‍ക്കൊപ്പം നടന്നു വരുമ്പോഴെല്ലാം
  രാവിലെ മഞ്ഞത്ത്
  ടൂഷന്‍ ക്ലാസിലേക്കോടുമ്പോള്‍
  പതിവായി
  കാലു തട്ടി നീറാറുള്ള
  നടപ്പാതയില്‍പ്പെട്ടു പോകും.

  'തനിച്ചാകും'.

  അത്രയുംഉറുമ്പുകളുണ്ടായിട്ടും
  എന്റെ പട്ടം
  ശലഭങ്ങളായ്
  വിവിധ വര്‍ണ്ണങ്ങളില്‍
  പറന്നുയര്‍ന്നു.

  അതിന്റെ നൂല്
  കടല്ത്തീരങ്ങളായ്
  അഴിഞ്ഞു കിടപ്പുണ്ടവിടെ.
  ----------------------------------------------

  അനുകരണമെന്ന് വിളിക്കത്തക്കവണ്ണം ഇവ തമ്മില്‍ സാമ്യതകള്‍ ഉണ്ടെന്ന് (എനിക്ക് :)) തോന്നുന്നില്ല.

  ReplyDelete
 13. ശരിയാണ് സാമ്യമുണ്ട് കവിതകളുടെ പ്രമേയത്തിൽ എന്ന് എനിക്കും തോഒന്നും. പക്ഷേ അവസാനത്ത്തെ അനോനി പറഞ്ഞപോലെ അതിനെ അനുകരണമെന്ന് വിളിക്കാം എന്ന് തോന്നുന്നുല്ല. മറിച്ചൊരു അഭിപ്രായം വന്നാൽ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഒരുക്കമാണ്.

  ReplyDelete
 14. മലയാള കവിതകളില്‍ ആംഗലേയം ഉള്‍ക്കൊള്ളിക്കുന്നത് അരോചകം ആണെന്ന് പറയാതെ വയ്യ. ആശംസകള്‍ !

  ReplyDelete