Tuesday, June 4, 2013

മഴ








വാ വാ...
നരച്ച കാറുടുപ്പിട്ട ആകാശം
ചിന്നം ചിന്നം പെയ്യുമ്പോൾ
നമുക്ക് നനഞ്ഞ വഴികളിലൂടെ
നടക്കാൻ പോവാം

ഉടുപ്പുകളുടെ പുറകിൽ
ചെളിക്കുത്തുകൾ
കൊണ്ട് ചിത്രം
വരക്കാം

വാ..
നമുക്ക് പാറകുഴികളിൽ
വെള്ളം നിറഞ്ഞോയെന്ന് നോക്കാം.
അവയിൽ തവളാ പൊട്ടലുകൾ
വിരിഞ്ഞോയെന്നും
നീന്തി തുടിക്കുന്നുണ്ടോയെന്നും നോക്കാം

വാ...
നമുക്ക് ഉങ്ങുമരത്തിനു കീഴെ പോവാം
ഉങ്ങ് പെയ്യൂന്നോയെന്നും
അവക്കടുത്തെ തെച്ചി തളിർത്തോയെന്നും
നോക്കാം.

വാ വാ
അവിടെ വെച്ച്
നിന്റെ നനഞ മുടി ഞാൻ
കോതിയൊതുക്കി തരാം

എന്നിട്ട്, എന്നിട്ട്
ആരും കാണാതെ
മഴ നനഞ്ഞ
ഒരു ചുംമ്പനം നിന്റെ
ചുണ്ടുകളിലിറ്റിച്ചു തരാം.

പിന്നെ പിന്നെ
നമുക്ക് കെട്ടിപിടിച്ച്
മഴനനയാം
മഴ നൂലുകൾ
നമ്മെ നെയ്യുന്നത് കാണാം


നമുക്ക് ചെളിയിൽ പുതഞ്ഞ് കിടന്ന്
ആകാശത്തേക്ക് മിഴി പായിക്കാം
മെതിച്ചിട്ട പാടത്ത് തവളകൾക്കൊപ്പം
പ്രണയിക്കാം ,
പിന്നെ മണ് തിട്ടക്ക് പുറകിലെ
ചെളിപാടത്ത് കിടരുന്നുണ്ട്  
ചെളി പറ്റിക്കിടക്കുന്ന മാറിൽ നിന്ന്
ചൂട് പങ്കിടാം.

 

ഒടുക്കം ഒടുക്കം
പനി പിടിച്ച്
ഒരു പുതപ്പിനടിയിൽ
ചൂട് തപ്പാം...






ചിത്രം http://24.media.tumblr.com/tumblr_m6049ygyUU1r6bnkwo1_500.jpg

No comments:

Post a Comment